അനുബന്ധ വാര്‍ത്തകള്‍
- ആശ്വാസമായി മഴയെത്തുന്നു; ഏപ്രില്‍ 13വരെ ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
- എപ്പോഴും ടെന്‍ഷനും ഭാവിയെ കുറിച്ചുള്ള ആശങ്കയുമാണോ, ഈ ഭക്ഷണങ്ങള്‍ നല്ല മൂഡുണ്ടാക്കും!
- ക്ഷേമ പെന്ഷന് അവകാശമല്ല, സഹായം മാത്രം: സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍
- തണുത്ത കാലാവസ്ഥയില്‍ ഒരാള്‍ മെലിയാനുള്ള സാധ്യത കൂടുതലാണ്, കാരണം ഇതാണ്
- ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചരണം; സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കോട്ടയത്ത് ട്രെയിന്‍ തട്ടി രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോട്ടയത്ത് ട്രെയിന്‍ തട്ടി രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെള്ളൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചത്. ഇന്ന് പുലര്‍ച്ച് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെള്ളൂര്‍ സ്രാങ്കുഴി കട്ടിംഗിന് സമീപമാണ് അപകടം നടന്നത്. സ്രാങ്കുഴി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍, വെള്ളൂര്‍ മൂത്തേടത്ത് വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
വടയാര്‍ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക വിവരം. വെള്ളൂര്‍ പോലീസും റെയില്‍വേ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.