'പ്രേമലു' ഫൈനൽ കളക്ഷൻ, ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി നേടാനായില്ല

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (11:09 IST)
തിയേറ്ററുകളിൽ വൻ വിജയമായി മാറിയ പ്രേമലു കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയിൽ എത്തിയത്.ഗിരീഷ് എ ഡി ചിത്രം തമിഴ്,തെലുങ്ക് നാടുകളിലും വിജയം ആവർത്തിച്ചു.റൊമാന്റിക് കോമഡി ചിത്രത്തിൽ നസ്ലെൻ കെ ഗഫൂറും മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ എത്തിയത്.ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിന്റെ അന്തിമ ബോക്‌സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്. കേരളത്തിൽ നിന്ന് 62.75 കോടി നേടാൻ സിനിമയ്ക്കായി. തെലുങ്ക് നാടുകളിൽ നിന്ന് 13.85 കോടിയും തമിഴ്‌നാട്ടിൽ നിന്ന് 10.43 കോടിയും ചിത്രം നേടി. കർണാടകയിൽ നിന്ന് 5.5 2 കോടിയും റസ്റ്റ് ഓഫ് ഇന്ത്യ 1.1 കോടിയുമാണ് സിനിമ നേടിയത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 93.65 കോടി കളക്ഷൻ ചിത്രം നേടി.

ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :