മോളിവുഡിന്റെ ബെസ്റ്റ് ഡേ !ലിയോയ്ക്ക് ശേഷം കേരള ബോക്‌സ് ഓഫീസില്‍ ഇന്നലെ പിറന്നത് റെക്കോര്‍ഡ്

Varshangalkku Shesham Aadujeevitham Aavesham
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (13:46 IST)
Varshangalkku Shesham Aadujeevitham Aavesham
ആടുജീവിതം, വര്‍ഷങ്ങള്‍ക്കുശേഷം, ആവേശം, ജയ് ഗണേഷ് തുടങ്ങിയ നാല് ചിത്രങ്ങളാണ് വിഷുക്കാലത്ത് വിജയകരമായി പ്രദര്‍ശനം തുടരുന്നത്. വിഷുദിനത്തില്‍ 3.9 കോടിയിലേറെ കളക്ഷന്‍ നേടി ഒന്നാം സ്ഥാനം ആവേശം സ്വന്തമാക്കി. 3.4 കോടി നേടി വര്‍ഷങ്ങള്‍ക്കുശേഷം പിന്നില്‍ തന്നെയുണ്ട്. 2.25 കോടിയാണ് ആടുജീവിതത്തിന്റെ കളക്ഷന്‍. നാലാം സ്ഥാനത്താണ് ജയ് ഗണേഷ്. 60 ലക്ഷമാണ് സിനിമ ഇന്നലെ നേടിയത്. വിഷുദിനത്തിലെ മോളിവുഡിന്റെ മൊത്തം കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ നാല് ചിത്രങ്ങള്‍ കൂടി ചേര്‍ന്ന് ഇന്നലെ മാത്രം 10.5 കോടിയാണ് നേടിയത്. അതായത് 2024ലെ മോളിവുഡിന്റെ ബെസ്റ്റ് ഡേ എന്ന് വേണം വിഷുദിവസത്തെ വിശേഷിപ്പിക്കാന്‍. 2023 ഒക്ടോബര്‍ 18ന് റിലീസ് ചെയ്ത ലിയോ ആദ്യദിന കളക്ഷനോടൊപ്പം മോളിവുഡ് എത്തിയത് 2024ലെ ഏപ്രില്‍ 14നാണ്. ലിയോയ്ക്ക് ശേഷം കേരളത്തിലെ ബോക്‌സ് ഓഫീസില്‍ മികച്ച ദിനം ലഭിച്ചത് ഇന്നലെയായിരുന്നു.


ലിയോ റിലീസ് ദിവസം 12 കോടി കളക്ഷന്‍ നേടിയിരുന്നു. ആവേശം ഇന്നോ നാളെയോ ആയി 50 കോടി ക്ലബ്ബില്‍ കയറും. ഇതില്‍ വേഗത്തില്‍ തന്നെ വര്‍ഷങ്ങള്‍ക്കുശേഷവും 50 കോടി തൊടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :