ഗോപി സുന്ദറിന്റെ വിഷു ആഘോഷം ഗായിക അദ്വൈതയ്‌ക്കൊപ്പം, ചിത്രങ്ങള്‍ പങ്കിട്ടത് കമന്റ് ബോക്‌സ് ഓഫ് ചെയ്ത ശേഷം

Gopi Sundar,Adwaita
അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (17:40 IST)
Gopi Sundar,Adwaita
സമൂഹമാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്ന ആളാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. സംഗീതം ചെയ്ത പാട്ടുകളേക്കാള്‍ ഗോപി സുന്ദര്‍ അടുത്തകാലത്തായി ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത് സ്വകാര്യ ജീവിതത്തിന്റെ പേരിലാണ്. വിവാഹബന്ധത്തിന് ശേഷം 2 തവണ ലിവിങ് ടുഗതറിലായ ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ നിറയുന്നത് പതിവാണ്.

ഇപ്പോഴിതാ ഗായിക പത്മകുമാറിനൊപ്പം വിഷു ആഘോഷമാക്കിയിരിക്കുകയാണ് ഗോപി സുന്ദര്‍, ഗോപിക്കൊപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അദ്വൈതയാണ് വിഷുദിനത്തില്‍ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ലഭിക്കുന്നതിനാല്‍ തന്നെ കമന്റ് ബോക്‌സ് ഓഫ് ചെയ്ത ശേഷമാണ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനും ലിവിങ് ടുഗദറിനും ശേഷം അഭയ ഹിരന്മയിയുമായി ഗോപി സുന്ദര്‍ വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

അഭയ ഹിരണ്മയിക്ക് ശേഷം ഗായികയായ അമൃത സുരേഷുമായി ഗോപി സുന്ദര്‍ ബന്ധത്തിലായിരുന്നുവെങ്കിലും ഈ ബന്ധവും വൈകാതെ അവസാനിച്ചു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്യുകയായിരുന്നു. അമൃത സുരേഷിന് ശേഷം മയോനി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രങ്ങളില്‍ പിന്നീട് ഗോപി സുന്ദറിനെ കാണുകയും ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പൊള്‍ അദ്വൈതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :