തിയറ്ററില്‍ കയ്യടി വാരിക്കൂട്ടിയ കാസര്‍ഗോഡ് എസ്.പി ചോളന്‍; ആദ്യം പരിഗണിച്ചത് പ്രകാശ് രാജിനെ ! കിഷോറിലേക്ക് എത്തിയത് ഇങ്ങനെ

പ്രകാശ് രാജിനെയാണ് തങ്ങള്‍ കാസര്‍ഗോഡ് എസ്.പിയായി ആദ്യം പരിഗണിച്ചതെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഡോണി ഡേവിഡ് രാജ് പറഞ്ഞു

രേണുക വേണു| Last Updated: തിങ്കള്‍, 2 ഒക്‌ടോബര്‍ 2023 (10:51 IST)

കണ്ണൂര്‍ സ്‌ക്വാഡിന്റെ ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ നിര്‍ത്താതെ കയ്യടിച്ചത് മമ്മൂട്ടിയുടെ ഡയലോഗ് കേട്ടിട്ടല്ല, കാസര്‍ഗോഡ് എസ്.പി മനു നീതി ചോളന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ കിഷോറിന്റെ കലക്കന്‍ ഡയലോഗ് കേട്ടിട്ടാണ്. അത്രത്തോളം പെര്‍ഫക്ട് കാസ്റ്റിങ് ആയിരുന്നു കിഷോര്‍. 'എന്നേക്കാള്‍ നല്ല ഡയലോഗുകള്‍ മനു നീതി ചോളന്‍ എന്ന കഥാപാത്രത്തിനാണല്ലോ' എന്ന് സാക്ഷാല്‍ മമ്മൂട്ടി വരെ തിരക്കഥാകൃത്തുകളോട് ചോദിച്ചു. നെഗറ്റീവ് വേഷങ്ങളില്‍ എത്തിയിരുന്ന കിഷോര്‍ കണ്ണൂര്‍ സ്‌ക്വാഡില്‍ ചെയ്തിരിക്കുന്ന കഥാപാത്രം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രമുഖ നടനെയാണ് !

പ്രകാശ് രാജിനെയാണ് തങ്ങള്‍ കാസര്‍ഗോഡ് എസ്.പിയായി ആദ്യം പരിഗണിച്ചതെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഡോണി ഡേവിഡ് രാജ് പറഞ്ഞു. പ്രകാശ് രാജ് സാര്‍ ഈ കഥാപാത്രം ചെയ്യാന്‍ സമ്മതം അറിയിച്ചതാണ്. പക്ഷേ ഡേറ്റ് ക്ലാഷ് കാരണം പിന്നീട് പ്രകാശ് രാജ് സാര്‍ ഒഴിയുകയായിരുന്നു. പിന്നീട് സത്യരാജിനെ കഥ കേള്‍പ്പിച്ചു. അദ്ദേഹത്തിനു ചോളന്‍ എന്ന കഥാപാത്രം ഒരുപാട് ഇഷ്ടമായി. എന്നാല്‍ താടിയെടുക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് സത്യരാജും ഒഴിവായി. നരെയ്‌നെ കൂടി ആലോചിച്ചെങ്കിലും പിന്നീട് കിഷോറില്‍ ഉറപ്പിക്കുകയായിരുന്നെന്നും ഡോണി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :