കുഞ്ചാക്കോ ബോബന്‍ ഇനി ടിനു പാപ്പച്ചന്റെ ആശാനൊപ്പം, പുതിയ സിനിമയില്‍ നായികയായി മഞ്ജു വാര്യര്‍

അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2023 (16:21 IST)
മലയാളത്തിലെ ഏറ്റവും വാഴ്ത്തപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. സൂപ്പര്‍ താര ചിത്രങ്ങളെ പോലെ തന്നെ ലിജോ ജോസ് ചിത്രങ്ങള്‍ക്കും പ്രത്യേകം ആരാധകരുണ്ട്. നിലവില്‍ മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടെ വാലിബനാണ് ലിജോയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ ലിജോയുടെ അടുത്ത പടത്തില്‍ കുഞ്ചാക്കോ ബോബനായിരിക്കും നായകനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മ യൗ ഒരുക്കിയ പി എഫ് മാത്യൂസാകും ചിത്രത്തിന്റെ രചയിതാവ്.

അതേസമയം നായാട്ട്, ന്നാ താന്‍ കേസ് കൊട്, തുടങ്ങിയ ചിത്രങ്ങളിലൂടെ ട്രാക്ക് മാറിയ കുഞ്ചാക്കോ ബോബന്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേറിലാണ് അവസാനമായി ചെയ്തത്. മഹേഷ് നാരായണന്‍ ചിത്രം കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും കുഞ്ചാക്കോ ബോബന്‍ ലിജോ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യര്‍ ആയിരിക്കും ചിത്രത്തിലെ നായികയാവുക. നേരത്തെ മഞ്ജുവിന്റെ തിരിച്ചുവരവിന് കാരണമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ലിജോ ജോസ് ചിത്രം 2024 ഒക്ടോബര്‍ 25നകും റിലീസ് ചെയ്യുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :