തമിഴ്‌നാട്ടില്‍ സ്‌പെഷ്യല്‍ ഷോകള്‍ ഇല്ല,'പൊന്നിയിന്‍ സെല്‍വന്‍ 2' റെക്കോര്‍ഡ് സ്‌ക്രീനുകളില്‍ നാളെ മുതല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (14:32 IST)
'പൊന്നിയിന്‍ സെല്‍വന്‍ 2' റെക്കോര്‍ഡ് സ്‌ക്രീനുകളിലാണ് നാളെ പ്രദര്‍ശനത്തിന് എത്തുന്നത്.സ്പെഷ്യല്‍ ഷോകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ ഏപ്രില്‍ 28 ന് രാവിലെ 9 മണിക്ക് ആദ്യ ഷോ നടക്കും.

അമേരിക്കയില്‍ 'പൊന്നിയിന്‍ സെല്‍വന്‍ 2'ന്റെ ആദ്യ പ്രദര്‍ശനം പുലര്‍ച്ചെ 1:30 ന് ആയിരിക്കും. കേരളത്തിലും കര്‍ണാടകയിലും ചിത്രത്തിനായി 5 AM, 6 AM ഷോകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.


തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 'പൊന്നിയിന്‍ സെല്‍വന്‍ 2' പുറത്തിറങ്ങും.ചിത്രം ലോകമെമ്പാടുമായി 3200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :