പവൻ കല്യാണിനെ അഭിനന്ദിച്ച് പുലിവാൽ പിടിച്ച് അനുപമ പരമേശ്വരൻ, പിന്നാലെ മാപ്പ് പറഞ്ഞ് താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 മെയ് 2021 (16:54 IST)
പവന്‍ കല്യാണിന്റെ ‘വക്കീല്‍ സാബ്’ എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പരമേശ്വരന്റെ പോസ്റ്റിനെ ചൊല്ലി വിവാദം. ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്കായ വക്കീൽ സാബിലെ പവൻ കല്യാണിന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് താരം പോസ്റ്റ് ചെയ്‌ത ട്വീറ്റ് ആണ് അനുപമയ്ക്ക് പണിയായത്.

ട്വീറ്റില്‍ പ്രകാശ് രാജിനെ സര്‍ എന്ന് അഭിസംബോധന ചെയ്തപ്പോള്‍, പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചതാണ് ആരാധകരെ ചൊടുപ്പിച്ചത്.
നടനും ജനസേന പാര്‍ട്ടി സ്ഥാപകനുമായ പവന്‍ കല്യാണ്‍ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണെന്നും ആരാധകര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :