മമ്മൂട്ടി നേരെ വാ നേരെ പോ ആളാണ്, എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്: മണിയന്‍ പിള്ള രാജു

രേണുക വേണു| Last Modified വ്യാഴം, 16 മെയ് 2024 (11:17 IST)

മമ്മൂട്ടിയുമായി ഏറ്റവും അടുത്ത സൗഹൃദമുള്ള നടനാണ് മണിയന്‍ പിള്ള രാജു. തനിക്കും മമ്മൂട്ടിയും സ്വഭാവത്തില്‍ ഒരുപാട് സവിശേഷതകള്‍ ഉണ്ടെന്നും അതുകൊണ്ടായിരിക്കും അദ്ദേഹത്തെ കൂടുതല്‍ ഇഷ്ടമുള്ളതെന്നും ഒരു അഭിമുഖത്തില്‍ മണിയന്‍ പിള്ള രാജു പറഞ്ഞു. നേരെ വാ നേരെ പോ ആളാണ് മമ്മൂട്ടിയെന്നും തനിക്കും അതാണ് താല്‍പര്യമെന്നും മണിയന്‍ പിള്ള രാജു പറയുന്നു.

' എനിക്ക് മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാണ്. അതിനേക്കാള്‍ ഇഷ്ടമാണ് മമ്മൂട്ടിക്ക് എന്നെ. പുള്ളി സ്‌ട്രെയ്റ്റ് ഫോര്‍വേഡ് ആണ്. ഞാനും അങ്ങനെ ഉള്ള കാര്യം മുഖത്ത് നോക്കി പറയും. അപ്പോള്‍ എല്ലാവരും ചോദിക്കും ശത്രുക്കള്‍ ഉണ്ടായിട്ടില്ലേ എന്ന്. ഉണ്ടാകാം, ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ഇതുപറഞ്ഞ് കഴിഞ്ഞാല്‍ എനിക്ക് മനസമാധാനമായി ഉറങ്ങാം. അത് പറഞ്ഞില്ലെങ്കില്‍ എനിക്കൊരു വിങ്ങലാണ്. സ്‌ട്രെയ്റ്റ് ഫോര്‍വേഡ് ആയിട്ട് കുറേപേര്‍ ഉണ്ട്. പക്ഷേ മമ്മൂട്ടി ഭയങ്കര സിന്‍സിയര്‍ കൂടിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്,' മണിയന്‍പിള്ള രാജു പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :