കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (17:21 IST)
പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്താനിരിക്ക സിനിമയിലെ ആദ്യ ഗാനം ഇന്ന് എത്തും. 'പൂതം വരുന്നെടീ'എന്ന പുതുമയാര്‍ന്നഗാനം ഇന്ന് വൈകിട്ട് ഏഴു മണിക്ക് റിലീസു ചെയ്യുമെന്ന് സംവിധായകന്‍ വിനയന്‍.
എം ജയച്ചന്ദ്രന്റെ സംഗീതത്തില്‍ റഫീക് അഹമ്മദിന്റെ വരികളില്‍ സയനോര പാടിയ ഗാനമാണിത്.
പത്തൊമ്പതാം നൂറ്റാണ്ട് ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനോടകം തന്നെ മൂന്ന് മില്യണില്‍ കൂടുതല്‍ കാഴ്ചകള്‍ യൂട്യൂബില്‍ മാത്രം ട്രെയിലര്‍ കണ്ടുകഴിഞ്ഞു.