ജോലികള്‍ തീര്‍ന്നിട്ടില്ല,'പത്തൊമ്പതാം നൂറ്റാണ്ട്'സെപ്തംബറില്‍ തീയറ്ററുകളില്‍ എത്തും... ഉറപ്പ് നല്‍കി സംവിധായകന്‍ വിനയന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ജൂലൈ 2022 (10:10 IST)
പത്തൊന്‍പതാം നുറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി റിലീസിന് ഒരുങ്ങുന്നു. സെപ്തംബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചു.

വിനയന്റെ വാക്കുകള്‍

'പത്തൊന്‍പതാം നൂറ്റാണ്ട്' മലയാളം കൂടാതെ ഹിന്ദി,തമിഴ്,തെലുങ്ക്,കന്നട ഭാഷകളില്‍ കൂടി റിലീസ് ഉണ്ടാകും..
മലയാളത്തിന്റെ കോപ്പി ആയെങ്കിലും മറ്റു ഭാഷകളിലേക്കുളള ജോലികള്‍ നടക്കുകയാണ്. ചിത്രം സെപ്തംബറില്‍ തീയറ്ററുകളില്‍ എത്തും..

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പബ്‌ളിസിറ്റി വര്‍ക്ക് ആരംഭിച്ചിരിക്കുന്നു..
ഗോകുലം മുവീസ് തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്
എറണാകുളം ഷേണായിസ് തീയറ്ററില്‍ വച്ചിരിക്കുന്ന ബോര്‍ഡാണിത്..
ചിത്രം സെപ്തംബറില്‍ തീയറ്ററുകളില്‍ എത്തും...'വിനയന്‍ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :