Paappan review:പാപ്പൻ പൊളിച്ചു...തിയേറ്ററുകൾ പൂരപ്പറമ്പാകാറുണ്ട്,അത് ഇവിടെയും ആവർത്തിക്കുന്നു

Anoop k.r| Last Modified വെള്ളി, 29 ജൂലൈ 2022 (14:07 IST)
സുരേഷ് ഗോപിയുടെ പാപ്പൻ തിയേറ്ററുകളിലെത്തി. ചിത്രത്തിന് നല്ല പ്രതികരണമാണ് പുറത്തുവരുന്നത്. ജോഷി സാറും സുരേഷ് ഗോപിയും ഒന്നിച്ചപ്പോളൊക്കെ തിയേറ്ററുകൾ പൂരപ്പറമ്പാകാറുണ്ട്.. അത് ഇവിടെയും ആവർത്തിക്കുന്നുവെന്നാണ് നിർമ്മാതാവ് എൻ എം ബാദുഷ പറയുന്നത്.
 
"പാപ്പൻ പൊളിച്ചു... ജോഷി സാറും സുരേഷ് ഗോപിയും ഒന്നിച്ചപ്പോളൊക്കെ തിയേറ്ററുകൾ പൂരപ്പറമ്പാകാറുണ്ട്.. അത് ഇവിടെയും ആവർത്തിക്കുന്നു.
സുരേഷേട്ടൻ്റെ the most powerful character ആണ് ചിത്രത്തിൽ. ഓരോ നിമിഷവും നമ്മെ ത്രസിപ്പിക്കും. ജോഷി സാറിനു തുല്യം ജോഷി സാർ മാത്രം..
 യുവതലമുറയിലെ എത്ര പേർ വന്നാലും മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സാർ തന്നെ.
 തിയേറ്ററിൽ തന്നെ ചിത്രം കാണൂ ... നിരാശപ്പെടില്ല.."- എൻ എം ബാദുഷ കുറിച്ചു.
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :