ഞായറാഴ്ച മാത്രം 4 കോടിക്ക് മുകളില്‍,'ടര്‍ബോ' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് എത്ര നേടി ?

Mammootty - Turbo
Mammootty - Turbo
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 മെയ് 2024 (15:32 IST)
മമ്മൂട്ടിയുടെ ആക്ഷന്‍-പാക്ക്ഡ് എന്റര്‍ടെയ്നര്‍ 'ടര്‍ബോ' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ തന്നെ 18 കോടിയിലധികം കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.


മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുന്നു. പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ആദ്യ വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യം മൂന്ന് ദിവസം കൊണ്ടുതന്നെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 14 കോടി രൂപയില്‍ കൂടുതലായിരുന്നു. നാലാം ദിവസം 4.65 കോടി കളക്ഷന്‍ കൂടി ചേര്‍ത്തു. ഇതോടെ മൊത്തം മലയാളം ബോക്‌സ് ഓഫീസ് കളക്ഷന്‍ 18.65 കോടിയായി.


മെയ് 26, ഞായറാഴ്ച ചിത്രത്തിന് മികച്ച ഒക്യുപ്പന്‍സി രേഖപ്പെടുത്തി.47.77% ഒക്യുപ്പന്‍സിയിലാണ് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്.


പ്രഭാത ഷോകളില്‍ 34.59% ഒക്യുപെന്‍സി ഉണ്ടായിരുന്നു, ഇത് ഉച്ചകഴിഞ്ഞുള്ള ഷോകളിലേക്ക് കടന്നപ്പോഴേക്കും 53.69% ആയി വര്‍ദ്ധിച്ചു. ഈവനിംഗ് ഷോകളില്‍ 58.71% ഒക്യുപന്‍സിയുമായി ഉയര്‍ന്ന ഒക്യുപെന്‍സി രേഖപ്പെടുത്തി.

പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങളിലെ വിജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടര്‍ബോ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :