'മൂത്രം കുടിച്ചാല്‍ മാത്രം മതി',കാന്‍സര്‍ ബാധിതനായപ്പോഴാണ് യൂറിന്‍ തെറാപ്പിയെപ്പറ്റി അറിയുന്നത്,ഇനിയും 25 വര്‍ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് നടന്‍ കൊല്ലം തുളസി

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 27 മെയ് 2024 (08:23 IST)
കാന്‍സര്‍ ബാധിതനായപ്പോഴാണ് യൂറിന്‍ തെറാപ്പിയെപ്പറ്റി അറിയുന്നതും അതിലൂടെ അസുഖത്തെ അതിജീവിച്ചതെന്നും നടന്‍ കൊല്ലം തുളസി. ഇപ്പോള്‍ 75 വയസ്സുണ്ട്, ഇനിയും ഒരു 25 വര്‍ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം. തന്റെ കൂട്ടിന് തന്റെ രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം താന്‍ നില്‍ക്കുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.

'എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മള്‍ മറ്റുവഴികള്‍ പരീക്ഷിക്കുന്നത്.
എനിക്ക് ക്യാന്‍സര്‍ പിടിപെട്ടപ്പോള്‍ അതിനെ അതീജീവിക്കാന്‍ പല വഴികളും തേടി. അക്കൂട്ടത്തിലാണ് യൂറിന്‍ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെ ഞാന്‍ ഈ അസുഖത്തെ അതിജീവിച്ചു.
വരുന്ന 28-ാം തീയതി എനിക്ക് 75 വയസാവും. ഇനിയും ഒരു 25 വര്‍ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം.

എന്റെ കൂട്ടിന് എന്റെ രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം ഞാന്‍ നില്‍ക്കുമെന്നുറപ്പാണ്. ഇതിന് വലിയ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയോ, മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ വേണ്ട, മറിച്ച് മൂത്രം കുടിച്ചാല്‍ മാത്രം മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാന്‍ മടിയാണ്',- കൊല്ലം തുളസി പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :