സുരേഷ് ഗോപി തൃശൂരില്‍ തോറ്റാല്‍...ഇത് അവസാനത്തെ മത്സരം ആയിരിക്കണമെന്ന് നടന്‍ ബൈജു സന്തോഷ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 മെയ് 2023 (15:46 IST)
കേന്ദ്രത്തില്‍ എന്തായാലും ബിജെപിയെ വരൂ എന്നാണ് കരുതുന്നതെന്ന് നടന്‍ ബൈജു സന്തോഷ്.ഇത്തവണ സുരേഷ് ഗോപി ജയിക്കും എന്നാണ് അവിടുത്തെ ആളുകള്‍ പറയുന്നത്.അതുകൊണ്ടുതന്നെ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചാല്‍ ജില്ലക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കും. ജയിച്ചാല്‍ എന്തെങ്കിലും ചെയ്യുന്നയാളാണ് അദ്ദേഹം എന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഒരു അഭിമുഖത്തിനിടെ നടന്‍ പറഞ്ഞു.
 
ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും മത്സരത്തിന് പോകരുതെന്ന് ഉപദേശവും ബൈജു സുരേഷ് ഗോപിക്ക് നല്‍കി. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്നും പറഞ്ഞപ്പോള്‍ ഇനി മത്സരിക്കില്ലെന്നും ഇനി തൃശ്ശൂരിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്നും സുരേഷ് ഗോപി മറുപടി നല്‍കിയതെന്ന് നടന്‍ ഓര്‍ക്കുന്നു.
 
 
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :