'നോണ്‍ ഹൈപ്പര്‍ ആക്റ്റീവ് മോഡ്'; ഗ്ലാമറസ് ചിത്രങ്ങളുമായി പൂനം ബജ്വ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 ജൂലൈ 2022 (14:58 IST)
മോഹന്‍ലാലിനും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കൂടെ അഭിനയിച്ച തെന്നിന്ത്യന്‍ നടിയാണ് പൂനം ബജ്വ. 37 വയസ്സുള്ള താരം തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമാണ്.

സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കു വയ്ക്കാറുണ്ട്.സുരേഷ് ഗോപിയെ നായകനാക്കി സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന മേ ഹും മൂസ എന്ന ചിത്രത്തിലായിരുന്നു നടി ഒടുവില്‍ അഭിനയിച്ചത്.

വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :