രമേശ് പിഷാരടിയുടെ സര്‍വൈവല്‍ ത്രില്ലര്‍, നോ വെ ഔട്ട് ടീസര്‍ നാളെ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 നവം‌ബര്‍ 2021 (14:27 IST)

നടന്‍ രമേശ് പിഷാരടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നോ വേ ഔട്ട്'.നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ നാളെ എത്തും. നാളെ രാവിലെ 11 മണിക്ക് ടീസര്‍ റിലീസ് ചെയ്യുമെന്ന് രമേശ് പിഷാരടി അറിയിച്ചു


ബേസില്‍ ജോസഫ്, രവീണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം.എസ് ചിത്രം നിര്‍മ്മിക്കുന്നു.

സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയായിരിക്കും ഇത്.
വര്‍ഗീസ് ഡേവിഡ് ഛായാഗ്രഹണവും കെ.ആര്‍. മിഥുന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.സംഗീതം കെ.ആര്‍. രാഹുല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :