തമിഴ്-മലയാളം ദ്വിഭാഷ ചിത്രവുമായി നിവിന്‍ പോളി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (14:00 IST)

വീണ്ടും തമിഴില്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി. റിച്ചിയ്ക്ക് ശേഷം നടന്റെതായി ഒരു പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു.സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജലിയും സൂരിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കുന്നത്.


തമിഴ്-മലയാളം ദ്വിഭാഷ ചിത്രമായിരിക്കും.

നിവിന്‍ പോളി ഈ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും പറയപ്പെടുന്നു. മഹാവീര്യര്‍ എന്ന ചിത്രമാണ് നിവിന്‍ ഒടുവിലായി പൂര്‍ത്തിയാക്കിയത്. തുറമുഖം അടുത്തു തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :