നടക്കാതെ പോയ നിവിന്‍ പോളി ചിത്രം, ഷൂട്ടിംഗ് ലണ്ടനില്‍,പദ്മകുമാറും, ദീപനും സംവിധാനം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (08:50 IST)

സിനിമയ്ക്കായുള്ള ജോലികള്‍ ആരംഭിച്ചിട്ട് നടക്കാതെ പോയ നിവിന്‍ പോളി ചിത്രത്തെക്കുറിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. താന്‍ സ്‌ക്രിപ്റ്റ് എഴുതി പദ്മകുമാറും, ദീപനും സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ഒരു ചിത്രം. ലണ്ടന്‍ ഡ്രീംസ് എന്ന ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വര്‍ഷങ്ങളുടെ മുമ്പത്തെ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് അദ്ദേഹം.

'പദ്മകുമാറും, ദീപനും സംവിധാനം.. വിനോദ് ഗുരുവായൂര്‍ സ്‌ക്രിപ്റ്റ്... ഷൂട്ടിംഗ് മുഴുവന്‍ ലണ്ടനില്‍ . ശിക്കാറിന് ശേഷം പദ്മകുമാറും, പുതിയ മുഖത്തിന് ശേഷം ദീപനും ഒരുമിച്ചു സംവിധാനം ചെയ്യുന്നു. നിവിന്‍ പൊളി നായകന്‍. സ്‌ക്രിപ്റ്റ് വായിച്ചു എല്ലാവരും ഹാപ്പി.. കമ്പോസിംഗ് തുടങ്ങി.. പദ്മകുമാര്‍ ലണ്ടനില്‍ ലൊക്കേഷന്‍ നോക്കാന്‍ വരെ പോയി വന്നു..പിന്നെ ഒന്നും സംഭവിച്ചില്ല.. ആ പേര് പോലെ ഇപ്പോഴും സ്വപ്നം ആയി തീര്‍ന്നു'-വിനോദ് ഗുരുവായൂര്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :