പത്തേമാരിയുടെ സെറ്റിൽ ഓടി നടന്നു പണിയെടുക്കുന്ന കണ്ണടക്കാരി, ഇന്ന് സിനിമ സംവിധായക, ഇന്ദു വിഎസിനെക്കുറിച്ച് നടി ജുവൽ മേരി
Anoop k.r|
Last Modified ശനി, 30 ജൂലൈ 2022 (12:01 IST)
നിത്യ മേനോൻ, വിജയ് സേതുപതി, ഇന്ദ്രജിത്ത്, ഇന്ദ്രൻസ് എന്നീ താരങ്ങൾ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് '19(1)(a)'. കാസ്റ്റിംഗിലും ടൈറ്റിലും ഏറെ വ്യത്യസ്തതയുള്ള ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വി എസ് ആണ്. പത്തേമാരിയുടെ സെറ്റിൽ സംവിധായകർക്കിടയിൽ താൻ കണ്ട ഹിന്ദു ഇന്ന് സംവിധായികയായി മാറിയ സന്തോഷത്തിലാണ് നടി ജുവൽ.
"പത്തേമാരിയുടെ സെറ്റിൽ ഓടി നടന്നു പണിയെടുക്കുന്ന ഒരു കൂട്ടം സഹ സംവിധായകർക്കിടയിൽ കടപ്പുറത്തെ പൊള്ളുന്ന മണലിലും , ഓർക്കാപ്പുറത് ചാറി നനയ്ക്കുന്ന മഴയിലും , ഒരു കള്ളി ഷർട്ടും ഇട്ടു ഓട് നടന്ന കണ്ണടക്കാരി , അന്ന് മുതലിന്നോളം നിന്റെ വളർച്ചയിലും , വിജയത്തിലും അഭിമാനം മാത്രം ! Indhu VS ഈ ചിത്രം ഒരു കവിത പോലെ പതിഞ്ഞ താളത്തിൽ , മുറുകിയും അയഞ്ഞും നമ്മുടെ ഹൃദയത്തിലേക്ക് കയറും , ഗൗരി ശങ്കർ ന്റെ നിയോഗം പൂർത്തിയാക്കാൻ വിധിക്കപെട്ട പെൺകുട്ടിയും , കഥയിൽ കോർത്തിണക്കിയ ഓരോരുത്തരും ഗംഭീരം ! ഛായാഗ്രാഹകൻ ഇതിലൊരു കഥാപാത്രം തന്നെ ആണ് ! കാണുകാ ! ഇനിയും ഏറെ പ്രതീക്ഷയോടെ aashamsakal "-ജുവൽ കുറിച്ചു.