നിസാം ബഷീർ- മമ്മൂട്ടി ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മെയ് 2022 (20:22 IST)
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. റോർഷാക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു സൈക്കൊളജിക്കൽ ചിത്രമായിരിക്കുമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് തരുന്നത്. ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്.

മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് ചിത്രം ഒരുക്കുന്നത്.ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങിയ താരനിര ചിത്രത്തിലെത്തുന്നു.

ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് സംഗീതം നിർവഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :