മരയ്ക്കാർ മാത്രമല്ല അടുത്ത നാല് മോഹൻലാൽ സിനിമകളും ഒടിടിയിൽ: ആന്റണി പെരുമ്പാവൂർ

അഭിറാം മനോഹർ| Last Updated: വെള്ളി, 5 നവം‌ബര്‍ 2021 (20:14 IST)
മരയ്ക്കാറിന് പിന്നാലെ മോഹൻലാലിന്റേതായി ഒരുങ്ങുന്ന നാലുചിത്രങ്ങളിലും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്റണി പെരുമ്പാവൂർ. മരക്കാര്‍ ഒടിടി റിലീസായിരിക്കുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനക്കെതിരെ
രൂക്ഷവിമർശനമാണ് ആന്റണി ഉന്നയിച്ചത്.

ലൂസിഫറിന് ശേഷം മോ‌ഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡി ജീത്തു ജോസഫ് ചിത്രം ട്വെൽത്ത് മാൻ, ഷാജി കൈലാസ് ചിത്രം എലോൺ പുതുതായി ഒരുങ്ങുന്ന വൈശാഖ് മോഹൻലാൽ ചിത്രം എന്നിവയാകും ഒടിടിയായി ഇറങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :