ബിഗ്ബോസ് ഹൗസിൽ വീണ്ടുമൊരു വൈൽഡ് കാർഡ് എൻട്രി, എത്തിയത് ഈ താരം

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (08:57 IST)
ബിഗ്ബോസ് മലയാളം സീസൺ അഞ്ചിലേക്ക് പുതിയൊരു വൈൽഡ് കാർഡ് എൻട്രി. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അനു ജോസഫാണ് ഇത്തവണ മത്സരാർഥിയായി ബിഗ്ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്.കൺഫെഷൻ റൂമിൽ വെച്ചാണ് മോഹൻലാൽ അനുവിനെ സഹമത്സരാർഥികൾക്ക് പരിചയപ്പെടുത്തിയത്.



ബിഗ്ബോസിൽ പ്ലാനുകൾ ഉണ്ടോ എന്ന ചോദ്യത്തിന് പ്ലാനുകൾ ഒന്നും ഇല്ലെന്നും എന്താണ് നടക്കാൻ പോകുന്നത് എന്നത് അറിയില്ല എന്നും അനു ജോസഫ് പറഞ്ഞു. എനിക്ക് വരുന്ന മാറ്റങ്ങൾ പ്രെഡിക്റ്റ് ചെയ്യാനാകില്ല. എല്ലാവർക്കും ശരിയായ മറുപടി കൊടുക്കണമെന്നാണ് ഞാൻ കരുതുന്നത്. അനു ജോസഫ് പറഞ്ഞു. ബിഗ്ബോസ് സീസൺ 5ലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനു ജോസഫ്. ഹനാനും സംവിധായകൻ ഒമർ ലുലുവുമാണ് ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രിയുമായി ബിഗ് ബോസ് ഹൗസിൽ എത്തിയ മറ്റ് മത്സരാർഥികൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :