ദൃശ്യം 2 തെലുങ്ക് റീമേക്കും ആമസോണ്‍ പ്രൈമില്‍, ടീസര്‍ പുറത്ത്, റിലീസ് ഡേറ്റ്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 12 നവംബര്‍ 2021 (14:24 IST)
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ ഓഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. റിലീസും പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 25 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
വെങ്കടേഷ് ദഗുബാട്ടിയാണ് നായകന്‍.മീന തന്നെയാണ് തെലുങ്കിലും നായിക. കൃതിക, എസ്തര്‍ അനില്‍, സമ്പത് രാജ്, നാദിയ, നരേഷ്, പൂര്‍ണ, വിനയ് വര്‍മ, സത്യം രാജേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.