കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 21 ഡിസംബര്‍ 2023 (13:08 IST)
ഇമോഷണ്‍ കോര്‍ട്ട് റൂം വിഭാഗത്തില്‍പ്പെടുന്ന 'നേര്' പ്രേക്ഷകരുടെ കണ്ണു നനയിച്ചു. 2023 അവസാനം മോഹന്‍ലാലിന് ഒരു വിജയചിത്രം സമ്മാനിച്ചിരിക്കുകയാണ്. മോഹന്‍ലാലും അനശ്വര രാജനും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ട് പ്രേക്ഷക പ്രതീക്ഷകള്‍ നിലനിര്‍ത്തി എന്നാണ് ആദ്യം ലഭിക്കുന്ന പ്രതികരണങ്ങള്‍.
ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും പ്രേക്ഷകര്‍ക്ക് വന്‍ എന്‍ഗേജിംഗ് ആയിരുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എവിടെയോ നഷ്ടപ്പെട്ടുപോയ മോഹന്‍ലാലിനെ തിരിച്ചുകിട്ടി എന്നാണ് ചില ആരാധകര്‍ സിനിമ കണ്ട ശേഷം സന്തോഷത്തോടെ പറഞ്ഞത്. കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് അനശ്വര കാഴ്ചവച്ചു