1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nelson dilipkumar next movie with super actor

ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം നെല്‍സണ്‍ വീണ്ടുമെത്തുന്നു, ഇക്കുറി നായകനാകുന്നത് ഈ സൂപ്പര്‍ താരം

Nelson
2023ല്‍ സിനിമാ ആസ്വാദകരെ അമ്പരപ്പിച്ച് കൊണ്ട് വമ്പന്‍ വിജയം സ്വന്തമാക്കിയ ചിത്രമാണ് രജനീകാന്ത് ചിത്രമായ ജയിലര്‍. സൂപ്പര്‍ താരം വിജയിയെ നായകനാക്കി ഒരുക്കിയ ബീസ്റ്റ് എന്ന ചിത്രം ബോക്‌സോഫീസില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് രജനിയെ നായകനാക്കി നെല്‍സണ്‍ ജയിലര്‍ എന്ന സിനിമയൊരുക്കിയത്. നെല്‍സണെ പോലൊരു പരാജയപ്പെട്ട സംവിധായകനൊപ്പം രജനീകാന്ത് പ്രവര്‍ത്തിക്കുന്നതില്‍ ആദ്യം എതിര്‍പ്പുകള്‍ വന്നിരുന്നെങ്കിലും സിനിമ റിലീസ് ചെയ്തതോടെ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തൂ.
 
രജനീകാന്തിനൊപ്പം മലയാളിതാരമായ വിനായകനായിരുന്നു ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും ചിത്രത്തില്‍ കാമിയോ വേഷങ്ങളിലെത്തിയപ്പോള്‍ 2023ലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളുടെ കൂട്ടത്തിലേയ്ക്ക് ചിത്രവും ഇടം പിടിച്ചു. ഇപ്പോഴിതാ ജയിലറിന് ശേഷം തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നെല്‍സണ്‍.തമിഴ് സൂപ്പര്‍ താരമായ ധനുഷായിരിക്കും നെല്‍സണ്‍ ചിത്രത്തിലെ നായകനെന്നാണ് വിവരം. നെല്‍സന്റെ സ്ഥിരം ശൈലിയില്‍ ആക്ഷന്‍ കോമഡിയായിട്ടാകും ചിത്രം ഒരുങ്ങുക.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
റിലീസ് ചെയ്ത് 3 ദിവസം, 300 കോടി വാരി സലാർ!