സ്‌ക്രീനിൽ 20 മിനിറ്റ്; ദർബാറിൽ നയൻതാരയുടെ പ്രതിഫലം 5 കോടി; ചർച്ച

കുറച്ചുനേരം മാത്രമാണ് നയന്‍താരയുടെ കഥാപാത്രം സ്‌ക്രീനില്‍ ഉണ്ടായിരുന്നത്

റെയ്‌നാ തോമസ്| Last Modified വെള്ളി, 24 ജനുവരി 2020 (11:00 IST)
തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഒരു പ്രതിഫലത്തുകയാണ് ഇപ്പോള്‍ സോഷ്യ‌ൽമീഡിയയിൽ ചർച്ചാവിഷയം. രജനീകാന്ത് ചിത്രം ദർബാറിൽ സൂപ്പർസ്റ്റാറിന്റെ ഭാര്യയായി 20 മിനിറ്റ് വേഷം കൈകാര്യം ചെയ്തത് ആയിരുന്നു. ആ വേഷത്തിന് താരം വാങ്ങിച്ച പ്രതിഫലത്തുകയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അഞ്ചുകോടി രൂപയാണ് താരം പ്രതിഫലം തുകയായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുറച്ചുനേരം മാത്രമാണ് നയന്‍താരയുടെ കഥാപാത്രം സ്‌ക്രീനില്‍ ഉണ്ടായിരുന്നത് എങ്കിലും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ചിത്രത്തില്‍ താരം തിളങ്ങിയിരുന്നു. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തുന്ന നിവേദിത തോമസുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :