aparna shaji|
Last Updated:
തിങ്കള്‍, 4 ഏപ്രില്‍ 2016 (15:07 IST)
ചിമ്പു -
നയൻതാര ജോടി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത് നമ്മ ആള്. പ്രണയത്തിനും പ്രണയത്തകര്‍ച്ചയ്ക്കും ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പല കാരണങ്ങൾ കൊണ്ട് റിലീസിങ്ങ് നീണ്ടുപോകുകയായിരുന്നു. എന്നാൽ ഇനി അധികം നാൾ കാത്തിരിക്കേണ്ട എന്ന് ചിമ്പു ട്വിറ്ററിലൂടെ കുറിച്ചു. സിനിമയുടെ റിലീസ് സംബന്ധിച്ച് സോഷ്യൽ മീഡിയകൾ വ്യാജ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണിത്.
ഇത് നമ്മൾ ഈൾ എത്രയും പെട്ടന്ന് റിലീസ് ചെയ്യുമെന്നും. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് താമസിച്ചത്. റിലീസിനെ സംബന്ധിച്ച വ്യാജ വാര്‍ത്തകളൊന്നും വിശ്വസിക്കാതെ, അതുവരെ ക്ഷമയോടെ കാത്തിരിയ്ക്കുക. ചിത്രത്തിന്റെ റിലീസ് പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗികമായി തന്നെ അറിയിക്കും - എന്നാണ് ചിമ്പു ട്വിറ്ററില്‍ എഴുതിയത്.
പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം ചിമ്പു സിനി ആര്‍ട്‌സിന്റെ ബാനറില്‍ ചിമ്പുവിന്റെ പിതാവ് ടി രാജേന്ദര്‍ ആണ് നിര്‍മ്മിക്കുന്നത്. സൂരി, വിവേക്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കുരല്‍ ടി ആര്‍ ആണ് സംഗീതസംവിധാനം. ഗൗതം മേനോന്റെ സംവിധാനത്തിലുള്ള അച്ചമെമ്പദ് മദമെയടാ ആണ് ചിമ്പുവിന്റെ പൂര്‍ത്തിയായ മറ്റൊരു ചിത്രം.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം