ചെന്നൈ|
JITHIN|
Last Updated:
ബുധന്‍, 18 ജൂണ്‍ 2014 (14:35 IST)
കഹാനിയുടെ റീമേക്കായ നീ എങ്കെ എന്‍ അന്പേയിലെ മികച്ച അഭിനയത്തിനു ശേഷം ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണു നയന്‍താര. ഇതാദ്യമായാണ് നയന്‍സ് തമിഴില്‍ ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
നവാഗതനായ അശ്വിന് ശരവണനാണ് നൈറ്റ് ഷോ എന്നു തത്ക്കാലം പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്. നെടുംസാലയിലൂടെ ശ്രദ്ധേയനായ ആരി ആണ് സിനിമയില്‍ നയന്സിന്റേ നായകന്
നയന്‍താരയുടെ കഥാപാത്രവും ഒരു കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി സൂപ്പര്‍താര ചിത്രങ്ങള്‍ കയ്യിലുള്ള നയന്‍സ് താരതമ്യേന ബഡ്ജറ്റ് കുറഞ്ഞ ചിത്രമായ നൈറ്റ് ഷോയുടെ കഥ കേട്ട് ആകൃഷ്ടയാകുകയായിരുന്നു.
ചിമ്പുവുമായുള്ള ഇതു നമ്മ ആള്, ഉദയനിധി സ്റ്റാലിന്റേ നന്പന്ടാ എന്നീ ചിത്രങ്ങിലാണ് നയന്‍ താര അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ വെങ്കിട് പ്രഭുവിന്റെ സൂര്യ നായകനാകുന്ന ചിത്രത്തിലും നയന്സാണു നായിക
യുദ്ധം സെയി,മുഖംമൂടി തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറമാനായ സത്യയാണ് നൈറ്റ് ഷോയ്ക്കു വേണ്ടി ക്യാമറചലിപ്പിക്കുന്നത്. തമിഴിലെ ശൃദ്ധേയനായ ചിത്രസംയോജകന്‍ സുരേഷാണു ചിത്രത്തിന്റേ എഡിറ്റര്‍