മകനെ സ്‌കൂളിലാക്കാന്‍ നവ്യ നായര്‍ പോയ വാര്‍ത്തയ്ക്ക് താഴെ ട്രോള്‍ മഴ; ഏറ്റെടുത്ത് നടി, ചിരിപ്പിച്ച് സെല്‍ഫ് ട്രോള്‍

രേണുക വേണു| Last Modified ബുധന്‍, 1 ജൂണ്‍ 2022 (20:41 IST)

ഇന്ന് ജൂണ്‍ 1, സംസ്ഥാനത്ത് പ്രവേശനോത്സവമാണ്. കളിയും ചിരിയുമായി കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക് എത്തിയിരിക്കുകയാണ്. നടി നവ്യ നായര്‍ മകനെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകനൊപ്പം നില്‍ക്കുന്ന ചിത്രം നവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

'മകനെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തി നവ്യ നായര്‍' എന്ന വാര്‍ത്തയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകള്‍ വന്നിരുന്നു. അതില്‍ അഞ്ജലി താരാ ദാസ് എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ് വൈറലായിരുന്നു.

'ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്. ഇപ്പോ കൊറിയര്‍ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് തിരിച്ചു അയക്കും. പോയി ഒപ്പിട്ട് കൈ പറ്റണം' എന്നായിരുന്നു അഞ്ജലി താരാ ദാസിന്റെ കമന്റ്.
ഒടുവില്‍ ഇതാ ആ കമന്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ നായര്‍ തന്നെ. 'എനിക്ക് ഇത് ഇഷ്ടപ്പെട്ടു. സെല്‍ഫ് ട്രോള്‍..പക്ഷേ മികച്ച ഒന്ന്. അഞ്ജലി താരാ ദാസ് പൊളിച്ചു' എന്ന ക്യാപ്ഷനോടെയാണ് നവ്യ ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :