1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Navya Nair Sleeping video

Navya Nair: കാറിലിരുന്ന് ഉറങ്ങിപ്പോയി നവ്യ, വീഡിയോ പകര്‍ത്തി സഹോദരന്‍; എല്ലാരേം പറ്റിച്ചെന്ന് താരം (വീഡിയോ)

സോഷ്യല്‍ മീഡിയയിലും നവ്യ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും നവ്യ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്

Navya Nair Sleeping video
Navya Nair: മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. പിന്നീട് ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. 
 
സോഷ്യല്‍ മീഡിയയിലും നവ്യ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും നവ്യ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നവ്യയുടെ ഒരു രസികന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahul R Nair (@rahulr36)

നവ്യ കൂളിങ് ഗ്ലാസ് വെച്ച് കാറിലിരുന്ന് ഉറങ്ങുന്ന വീഡിയോയാണിത്. വാഹനത്തില്‍ ഇരുന്നും ചാഞ്ഞ് കിടന്നും ഉറങ്ങുന്ന നവ്യയുടെ ഈ ദൃശ്യങ്ങള്‍ അനിയന്‍ രാഹുല്‍ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ നവ്യ ഉറങ്ങുകയാണെന്ന് മനസിലാകില്ല. എന്നാല്‍ താരം നല്ല ആസ്വദിച്ചുള്ള ഉറക്കത്തില്‍ തന്നെയാണ്.
 
'ചേച്ചി, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ' എന്ന ക്യാപ്ഷനോടെയാണ് നവ്യയുടെ അനിയന്‍ രാഹുല്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ രസികന്‍ മറുപടിയുമായി നവ്യ രംഗത്തെത്തി. 'ഞാന്‍ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ' എന്നാണ് നവ്യയുടെ മറുപടി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'പാപ്പന്‍' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു