റോയ് സിനിമ എപ്പോള്‍ വരും?കാരണങ്ങള്‍ വിളിച്ചു പറയണമെന്ന് പല തവണ തോന്നി,പക്ഷെ പറയുന്നില്ലെന്ന് സുനില്‍ ഇബ്രാഹിം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (09:59 IST)
സുരാജിന്റെ പല സിനിമകളും റിലീസായി പോയിട്ടും വളരെ മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ നടന്റെ 'റോയ്' എന്ന ചിത്രം മാത്രം വൈകി.സിനിമയുടെയോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസമെന്ന് സംവിധായകന്‍ സുനില്‍ ഇബ്രാഹിം.ഇനിയും ഒരുപാട് വൈകിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു.

സുനില്‍ ഇബ്രാഹിമിന്റെ വാക്കുകള്‍

#റോയ് സിനിമ എപ്പോള്‍ വരും?

സിനിമ വിചാരിച്ചത് പോലെ നന്നായില്ലേ?ടെക്നിക്കലി എന്തെങ്കിലും പ്രശ്‌നമായോ?
കോവിഡ് കഥയാണോ? കഥയുടെ പ്രസക്തി നഷ്ടമായോ? ബിസിനസ് ആവുന്നില്ലേ?നിയമപരമായ എന്തെങ്കിലും കുരുക്കില്‍പ്പെട്ടോ?

വൈകുന്തോറും കാരണമന്വേഷിക്കുന്ന മെസ്സേജുകളില്‍ പലതും ഇങ്ങിനെയൊക്കെയായി മാറുന്നത് കൊണ്ടാണ് ഇതെഴുതുന്നത്.

ഈ ചോദ്യങ്ങളില്‍ ഒന്ന് പോലും റോയ് വൈകാനുള്ള യഥാര്‍ത്ഥ കാരണമല്ല എന്ന് മാത്രം തല്ക്കാലം എല്ലാവരും മനസിലാക്കണം. സിനിമയുടെയോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നറിയുക. കാരണങ്ങള്‍ എല്ലാവരോടും വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട്, പക്ഷെ പറയുന്നില്ല.

ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കേണ്ടത് വാര്‍ത്തകളും വിവാദങ്ങളുമൊന്നുമല്ല, നല്ല സിനിമകളാണ് എന്ന് വിവേകപൂര്‍വം തിരിച്ചറിയുന്നു.

ഈ സാഹചര്യത്തില്‍ ഏറ്റവുമധികം നിരാശരാവേണ്ട ഞങ്ങള്‍ ഫുള്‍ പവറില്‍ ഇപ്പോഴും കാത്തിരിക്കുന്നത് സിനിമയില്‍ അത്രക്ക് പ്രതീക്ഷയുള്ളത് കൊണ്ടാണ്.

ഇനിയും ഒരുപാട് വൈകിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് മാത്രം ഉറപ്പ് തരുന്നു.
സ്‌നേഹത്തോടെ എല്ലാവരും ഒപ്പമുണ്ടാവണം ...!





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :