നാരദനില്‍ അഭിനയിക്കുന്നതില്‍ ഒന്നിലധികം കാരണങ്ങളുണ്ട്, ടോവിനോ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (09:49 IST)

മിന്നല്‍ മുരളിയ്ക്ക്‌ശേഷം ടോവിനോയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രമാണ് നാരദന്‍. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മായാനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ ടീമിന്റെ ചിത്രം കൂടി ആയതിനാല്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്.
ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്നാണ് ടോവിനോ പറയുന്നത്.അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്.

ആശയത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൃത്യമായ ലക്ഷ്യത്തിലേക്ക് തന്നെ ഈ സിനിമ കൊള്ളും. ഒരു അഭിനേതാവ് എന്ന നിലയിലും, കാലാകാരനെന്ന നിലയിലും, ശക്തമായ തിരക്കഥകളില്‍ വിശ്വസിക്കുന്ന വ്യക്തി എന്ന നിലയിലും ഇതില്‍ കൂടുതല്‍ പറയാന്‍ വയ്യെന്നും നിങ്ങളെല്ലാവരും ഇത് കാണണമെന്നാണ്സിനിമയുടെ ട്രെയിലര്‍ ഒരു മില്യണ്‍ കാഴ്ചക്കാരില്‍ എത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ട് ടോവിനോ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :