അനുബന്ധ വാര്‍ത്തകള്‍
- കുഞ്ഞെല്‍ദോയില്‍ നായകനാകേണ്ടിയിരുന്നത് ദുല്‍ഖര്‍; ആസിഫ് അലി എത്തിയത് പിന്നീട്
- 'കുഞ്ഞെല്‍ദോ' ആദ്യം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യാന്‍ തീരുമാനിച്ച പടം, ഒന്നര വര്‍ഷത്തോളം നീണ്ടു, പിന്നെ നടന്നത് ഇങ്ങനെ !
- 'കുഞ്ഞെല്‍ദോയിലെ മിന്നല്‍ മുരളി'; സംഗതി ഇതാണ്, അശ്വതി ശ്രീകാന്ത് പറയുന്നു
- 10 വര്‍ഷം മുമ്പുള്ള ആസിഫ് അലി, സിനിമ ഏതെന്ന് മനസ്സിലായോ ?
- കുറുപ്പ് രണ്ടാം വാരത്തിലേക്ക്, ഇന്ന് തിയറ്ററുകളിലെത്തുന്ന പുതിയ സിനിമകള്‍, ട്രെയിലറുകള്‍
നീ അധികം കഷ്ടപ്പെട്ട് അഭിനയിക്കാനൊന്നും നില്‍ക്കരുത്; ആസിഫ് അലിക്ക് ആഷിഖ് അബു നല്‍കിയ ഉപദേശം
ആസിഫ് അലിയുടെ കരിയറില്‍ ഏറെ നിര്‍ണായകമായ സിനിമയായിരുന്നു സോള്‍ട്ട് ആന്റ് പെപ്പര്‍. ആഷിക്ക് അബുവാണ് ഈ സിനിമയുടെ സംവിധായകന്‍. ആഷിഖ് അബു ആദ്യം കഥ പറഞ്ഞപ്പോള്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയെ കുറിച്ച് തനിക്ക് ഒന്നും മനസിലായില്ലെന്ന് ആസിഫ് അലി പറയുന്നു. തന്റെ ഉള്ളിലെ കോഴിത്തരങ്ങളെല്ലാം നിറഞ്ഞ കഥാപാത്രമായിരുന്നു സോള്‍ട്ട് ആന്റ് പെപ്പറിലെ മനു എന്ന് ആസിഫ് പറഞ്ഞു. ഈ സിനിമയില്‍ നീ അധികം കഷ്ടപ്പെട്ട് അഭിനയിക്കാനൊന്നും നില്‍ക്കരുത്, നീ എന്താണോ അത് ഈ സിനിമയില്‍ ചെയ്താല്‍ മതിയെന്നാണ് ആഷിക്ക് അബു തനിക്ക് ഉപദേശം നല്‍കിയതെന്നും ആസിഫ് അലി ഓര്‍ക്കുന്നു.