ദളപതി 67ൽ സംവിധായകൻ മിഷ്കിനും

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (18:48 IST)
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജും ദളപതി വിജയും ഒന്നിക്കുന്ന ചിത്രത്തിൽ സംവിധായകൻ മിഷ്കിനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ത്രിഷ കൃഷ്ണൻ ആയിരിക്കും ചിത്രത്തിലെ നായികയെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വിക്രമാണ് ലോകേഷ് കനകരാജിൻ്റെ അവസാനം ഇറങ്ങിയ ചിത്രം. ബോളിവുഡ് താരം സഞ്ജയ് ദത്തായിരിക്കും വിജയ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുക എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആക്ഷൻ കിങ് അർജുനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :