1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kankana ranaut aganist OTT Platforms

ഒടിടി പ്ലാറ്റ്‌ഫോമുകളെല്ലാം പോൺ ഹബ്ബുകളാണ്: കങ്കണ റണാവത്ത്

ഒടിടി
ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമായ ഇ‌‌റോസ് നൗ ഷെയർ ചെയ്‌ത പോസ്റ്റുകളെ വിമർശിച്ചാണ് കങ്കണയുടെ ട്വീറ്റ്.
 
അശ്ലീല ചുവയോടെ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ ഇ‌‌റോസ് നൗ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ നവരാത്രി ആഘോഷത്തെ ഇ‌റോസ് മോശമായി ചിത്രീകരിച്ചെന്ന രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ ട്വീറ്റ്. സമൂഹത്തിന് കാണാൻ സാധിക്കുന്ന രീതിയിൽ സിനിമയെ നിലനിർത്തണം. കലയെ ഡിജിറ്റലൈസ് ചെയ്യുമ്പോൾ ലൈംഗികമായ രംഗങ്ങൾ കൂടുതൽ വരുന്നു. എല്ലാ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും പോൺ ഹബ്ബുകളല്ലാതെ മറ്റൊന്നുമല്ല എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. വിമർശനം രൂക്ഷമായതോടെ ഇ‌‌റോസ് നൗ ട്വീറ്റ് പിൻവലിച്ച് ക്ഷമാപണം നടത്തി.
അടുത്ത ലേഖനം
മം‌മ്‌ത മോഹൻദാസ് ഇനി നിർമ്മാതാവ്, കൂടുതല്‍ വിവരങ്ങള്‍ ഇതാ !