'റോഷാക്ക്' ശരിക്കും ക്ലാസ് ആണ്:വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (15:09 IST)
മമ്മൂട്ടിയുടെ റോഷാക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യദിവസം മുതല്‍ വരുന്നത്.നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍.

'റോഷാക്ക് ശരിക്കും ക്ലാസ് ആണ്. മുഴുവന്‍ അഭിനേതാക്കളെയും ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് ചിത്രം. ഓരോ വിഭാഗവും ഗംഭീരമായി പണിയെടുത്തിട്ടുണ്ട്. ലൂക്ക്, ദിലീപ്, ദിലീപിന്റെ അമ്മ, ശശാങ്കന്‍, അനില്‍, ദിലീപിന്റെ ഭാര്യ, ആര്‍ത്തിക്കാരനായ ആ പൊലീസ് കോണ്‍സ്റ്റബിള്‍.. ആരും മനസ്സില്‍ നിന്ന് പോകുന്നില്ല. നിസാം ബഷീറിനും ടീമിനും അഭിനന്ദനങ്ങള്‍',- വിനീത് ശ്രീനിവാസന കുറിച്ചു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :