ആദ്യത്തെ ഷോ പുലര്‍ച്ചെ ഒരു മണിക്ക്,'തുനിവ്' എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ജനുവരി 2023 (10:08 IST)
അജിത്തും മഞ്ജു വാര്യരും ഒന്നിക്കുന്ന 'തുനിവ്' നാളെ മുതല്‍ തിയേറ്ററുകളിലേക്ക്. ആദ്യത്തെ ഷോ പുലര്‍ച്ചെ ഒരു മണിക്ക് തന്നെ ആരംഭിക്കും എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. തെരഞ്ഞെടുത്ത തിയേറ്ററുകളില്‍ ആയിരിക്കും ഇത്തരത്തില്‍ പ്രദര്‍ശനം തുടങ്ങുക.

സംവിധായകന്‍ എച്ച് വിനോദും അജിത്തും തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നിക്കുന്ന സിനിമയുടെ റിലീസിന് ഇനി 2 നാളുകള്‍ കൂടി. വന്‍ പ്രമോഷനുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്.
തുനിവ് ഓടിടി റിലീസ് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ്. തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിച്ച ശേഷം മാത്രമേ ഓടിടി റിലീസ്.ബോണി കപൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :