അതിസാഹസിക ആക്ഷന്‍ രംഗങ്ങള്‍, ഇന്ത്യയില്‍ ഇതുവരെ കാണാത്ത മഡ് റേസ് ചിത്രം; വരുന്നു 'മഡ്ഡി'

രേണുക വേണു| Last Modified വെള്ളി, 15 ഒക്‌ടോബര്‍ 2021 (10:26 IST)

ഇന്ത്യയില്‍ ഇന്നുവരെ കണ്ടുവരാത്ത 4x4 മഡ്‌റേസ് ചിത്രം 'മഡ്ഡി' റീലീസിന് തയ്യാറാകുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ചിത്രം പുറത്തുവരുന്ന വിവരം പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ്. അതിസാഹസികമായ ആക്ഷന്‍ രംഗങ്ങളും കോരിത്തരിപ്പിക്കുന്ന ദൃശ്യവിസ്മയവുമായി ലോകമെമ്പാടുമുള്ള ആയിരത്തിലധികം തീയേറ്ററുകളിലാണ് 'മഡ്ഡി' ഡിസംബര്‍ 10ന് തീയേറ്ററുകളില്‍ എത്തുന്നത്.

ന്യൂ ജനറേഷന്‍ ചലച്ചിത്രകാരന്മാര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആശയങ്ങള്‍ പരീക്ഷിക്കുന്ന ഈ കാലത്ത് 'മഡ്ഡി' പോലെയൊരു ചിത്രം വരുന്നത് മലയാള സിനിമയുടെ ഭാവി സുരക്ഷിതമാക്കുന്നതില്‍ വലിയ പങ്ക് നിര്‍വഹിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ചിത്രീകരിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡോ.പ്രഗഭല്‍ ആണ്. നവാഗതരായ അഭിനേതാക്കള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ രണ്ട് വര്‍ഷത്തോളം അവരുടെ ഓഫ് റോഡ് മഡ്‌റേസ് പരിശീലനത്തിനായി ചിലവഴിച്ചു. ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ചിത്രത്തിലെ അതിസാഹസിക സ്റ്റണ്ട് സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നത്.

മുന്‍പ് വിജയ് സേതുപതിയും ശ്രീ മുരളിയും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങള്‍ പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 16 ദശലക്ഷത്തിലധികം വ്യൂസ് നേടി ജനഹൃദയം കീഴടക്കിയതാണ്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളുമായി ഒരുക്കിയ ഈ ചിത്രം തീയേറ്ററില്‍ അനുഭവിക്കേണ്ട ഒന്നു തന്നെയാണ്. സിനിമ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

മഡ്‌റേസിങ്ങില്‍ എതിരാളികളുമായുള്ള പോരാട്ടങ്ങളും പ്രതികാരങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫാമിലി ഡ്രാമയും ഹാസ്യവും പ്രതികാരവുമൊക്കെ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ സൂചിപ്പിച്ചു. വെറും 60 ദിവസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് കൈതപ്പാറ വനവും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തീകരിച്ചു.

കെജിഎഫിലെ ആശ്ചര്യമാര്‍ന്ന സംഗീതമൊരുക്കിയ രവി ബസ്റൂര്‍ മലയാളത്തില്‍ ആദ്യമായി 'മഡ്ഡി'യില്‍ സംഗീതം നല്‍കുന്നു എന്ന വാര്‍ത്ത ചിത്രത്തിന് ആകാംഷ കൂട്ടുന്നു. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയമായ എഡിറ്റര്‍ സാന്‍ ലോകേഷ് ആണ് 'മഡ്ഡി'യും എഡിറ്റ് ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് കെ ജി രതീഷ് ആണ്. ചിത്രത്തില്‍ 13 വേറിട്ട ക്യാമറകള്‍ ഉപയോഗിച്ചാണ് രതീഷ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് മാസ്റ്റര്‍ റണ്‍ രവിയാണ്. എന്നാല്‍ റേസിംഗ് സീനുകള്‍ പ്രഗഭല്‍ തന്നെയാണ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്.

പികെ സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ...

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം
അലര്‍ജി, ജലദോഷം, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പല ഓവര്‍-ദി-കൌണ്ടര്‍ മരുന്നുകളിലും ഈ ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം
കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് ...

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!
ആംപ്രിയയിലെ ജയിലിലെ തടവുകാരനാണ് ആദ്യമായി ഇത് സംബന്ധിച്ചു അവകാശം ലഭിച്ചത്.

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ ...

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ
രമ്യയ്ക്ക് 7 വോട്ടും സിപിഎമ്മിലെ മോള്‍ജി രാജീവിന് അഞ്ചു വോട്ടുമാണ് കിട്ടിയത്