എം.പി' ബോര്‍ഡ് വീഴുന്നത് ഇഷ്ട വാഹനത്തില്‍,സുരേഷ് ഗോപി വണ്ടി വീട്ടിലേക്ക് എത്തിച്ചത് 2020-ല്‍ !

Suresh Gopi, Lok Sabha Election 2024, Suresh Gopi, BJP, Webdunia Malayalam
Suresh Gopi
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (15:58 IST)
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപിയുടെ എംപി എന്ന പദവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം കൂടിയായ സുരേഷ് ഗോപി. എല്ലാ കണ്ണുകളും തൃശ്ശൂരിലേക്ക് നീളുകയാണ്. എംപി ആകുമ്പോള്‍ സുരേഷ് ഗോപി ഉപയോഗിക്കാന്‍ ഇരിക്കുന്ന വാഹനം ഏതായിരിക്കും എന്ന് ചര്‍ച്ചയും മറുവശത്ത് ആരംഭിച്ചു. നേരത്തെ രാജ്യസഭാ അംഗമായിരിക്കുമ്പോള്‍ അദ്ദേഹം തെരഞ്ഞെടുത്ത വാഹനം ഏതെന്ന് അറിയാമോ ?

സുരേഷ് ഗോപിക്ക് ഏറെ പ്രിയപ്പെട്ട ടൊയോട്ട വെല്‍ഫയര്‍ ആ വാഹനം. 2020 ലാണ് ഈ വണ്ടി സ്വന്തമാക്കിയത്.വെല്‍ഫയര്‍ മെഴ്സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് ഈ വാഹനം മത്സരിക്കുന്നത്.

സുഖകരമായ യാത്ര സമ്മാനിക്കുന്ന വാഹനത്തിന് സ്‌പോര്‍ട്ടി ഭാവത്തില്‍ ബോക്സി ഡിസൈനാണ് നല്‍കിയിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ സ്പോര്‍ട്ടിയാക്കുന്നത്. തീര്‍ന്നില്ല ഇനിയുമുണ്ട് സൗകര്യങ്ങള്‍.

മധ്യനിരയില്‍ പൂര്‍ണ്ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍ ഉള്ളത് ദീര്‍ഘദൂര യാത്രകള്‍ക്ക് സൗകര്യപ്രദമാണ്. ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ്,വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയൊക്കെയാണ് മറ്റ് സൗകര്യങ്ങള്‍.

വണ്ടിയുടെ ഉള്‍വശം ബ്ലാക്ക് വുഡന്‍ ഫിനിഷിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നീ സൗകര്യങ്ങള്‍ കൂടി ഉള്‍വശത്ത് ഒരുക്കിയിട്ടുണ്ട്.
4,935 mm നീളവും 1,850 mm വീതിയും 1,895 mm ഉയരവുമുള്ള ഈ വാഹനത്തിന് 3,000 mm ആണ് വീല്‍ബേസ്.











അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :