സുരേഷ് ഗോപിയുടെ വിജയം ആഘോഷമാക്കി മലയാള സിനിമ ലോകം, വിജയാശംസകള്‍ നേര്‍ന്ന് താരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (15:45 IST)
സുരേഷ് ഗോപിയുടെ വിജയം ആഘോഷമാക്കുകയാണ് മലയാള സിനിമ ലോകം. നടന് ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.

ഒറ്റവാക്കില്‍ സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ ടിനി ടോം. 'ഫോര്‍ ദ പീപ്പിള്‍' ,-എന്നാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കു വച്ചുകൊണ്ട് നടന്‍ എഴുതിയത്.
നടി ഭാമയും സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ നടന്റെ വിജയം ആഘോഷമാക്കിയ നടിമാരില്‍ മുന്നില്‍നിരയില്‍ തന്നെയുണ്ട് ഭാമയും.
മലയാള സിനിമയില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപിയെന്ന് മുക്ത പറഞ്ഞിട്ടുണ്ട്. കുടുംബവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നടന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മുക്തയും. സുരേഷ് ഗോപിക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
പി.ആര്‍.ഓ മഞ്ജു ഗോപിനാഥ് ഉള്‍പ്പെടെയുള്ള സുരേഷ് ഗോപിയുടെ വിജയം ആഘോഷിക്കുകയാണ്. നടി സാധിക വേണുഗോപാല്‍ ഉള്‍പ്പടെയുള്ള താരങ്ങളും തങ്ങളുടെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.മഞ്ജു ഗോപിനാഥിന്റ സോഷ്യല്‍ മീഡിയയുടെ പോസ്റ്റിന് താഴെയാണ് സാധിക ആവേശം പങ്കിട്ടത്.
പിന്നാലെ നടി വീണ നായരും സുരേഷ് ഗോപിയുടെ മിന്നും വിജയത്തില്‍ സന്തോഷം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :