47 വർഷമായി അഭിനയിക്കുന്നു, ഇത് ആദ്യ സിനിമ പോലെ സ്നേഹം തോന്നിയ സിനിമ, L 360യെ പറ്റി വാതോരാതെ മോഹൻലാൽ

Mohanlal,Tharun moorthy
അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജൂലൈ 2024 (09:41 IST)
Mohanlal,Tharun moorthy
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ സിനിമയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L360. ഏറെക്കാലങ്ങള്‍ക്ക് ശേഷം അമാനുഷികനല്ലാത്ത സാധാരണക്കാരനായി മോഹന്‍ലാല്‍ എത്തുന്ന സിനിമ മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ ഉപയോഗിക്കുന്ന തരത്തിലാകുമെന്ന സൂചനയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ശോഭന- മോഹന്‍ലാല്‍ ജോഡി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.


ഇപ്പോഴിതാ സിനിമയുടെ ഷെഡ്യൂള്‍ ബ്രേക്ക് വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാണ കമ്പനിയായ രജപുത്ര വിശ്വല്‍ മീഡിയയാണ് വീഡിയോ പുറത്തുവിട്ടത്. ആദ്യ ഷെഡ്യൂള്‍ അവസാനിച്ചതിന്റെയും താത്കാലികമായി എല്ലാവരും പിരിയുന്നതിന്റെയും സങ്കടമാണ് മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഉള്‍പ്പടെയുള്ളവര്‍ വീഡിയോയില്‍ പറയുന്നത്. ഏറെ വികാരാധീനനായാണ് മോഹന്‍ലാല്‍ വീഡിയോയില്‍ സംസാരിക്കുന്നത്.


ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് പ്രത്യേകമായ സ്‌നേഹം തോന്നുമെന്നും അങ്ങെനെ തോന്നിയ സിനിമയാണിതെന്നും മോഹന്‍ലാല്‍ പറയുന്നു. 47 വര്‍ഷമായി അഭിനയിക്കുന്നു. ഈ സിനിമയും ആദ്യ സിനിമ പോലെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്‌നേഹം തോന്നും. അങ്ങനെ തോന്നിയ സിനിമയാണിത്. പോകുമ്പോള്‍ ഒരു സങ്കടമുണ്ടാകും. ആ സങ്കടത്തോടെയാണ് ഞാന്‍ പോകുന്നത്. ഇവിടെ തന്നെ ഇങ്ങനെ എത്രയോ ദിനങ്ങള്‍ ആ സന്തോഷത്തിലും സ്‌നേഹത്തിലും സങ്കടത്തിലും പോകുന്നു. എളുപ്പം തിരിച്ചുവരാന്‍. വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.


ഏറെ നിരൂപക പ്രശംസയും പ്രേക്ഷകശ്രദ്ധയും ലഭിച്ച ഓപ്പറേഷന്‍ ജാവ,സൗദി വെള്ളയ്ക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇനിയും പേരിടാത്ത L 360. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായാണ് സിനിമയില്‍ മോഹന്‍ലാല്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :