അനുബന്ധ വാര്ത്തകള്
- Kannappa Box Office Collection: അഭിപ്രായം മോശമായിരിക്കാം, പക്ഷേ ആദ്യദിനം 9 കോടി; 'കണ്ണപ്പ' ഹിറ്റാകുമോ?
- Mohanlal Fans: ഫാൻസിന് വേണ്ടി ക്ലൈമാക്സ് മാറ്റിയെന്ന് ശ്വേത മേനോൻ; എന്നിട്ടും ആ മോഹൻലാൽ ചിത്രം ഹിറ്റായില്ല!
- Kannappa Social media Reaction: മോഹൻലാൽ ഞെട്ടിച്ചോ? കണ്ണപ്പ എങ്ങനെ?: ആദ്യ പ്രതികരണങ്ങൾ അറിയാം
- happy Birthday Suresh Gopi: 'പ്രിയപ്പെട്ട സുരേഷിന്...'; പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും
- Samvrutha Sunil: നന്ദനത്തിലെ ബാലാമണിയാകാൻ സ്ക്രീൻ ടെസ്റ്റ് ചെയ്തിരുന്നുവെന്ന് സംവൃത സുനിൽ
Udayananu Tharam Re Release: മോഹൻലാൽ തുടരും; റീ റിലീസ് ട്രെൻഡിൽ അടുത്തത് സൂപ്പർസ്റ്റാർ സരോജ് കുമാറും ഉദയഭാനുവും
മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമയിൽ മീന ആയിരുന്നു നായിക
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'ഉദയനാണ് താരം'. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമയിൽ മീന ആയിരുന്നു നായിക. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ചതായിട്ടായിരുന്നു റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ സിനിമ മിന്നും പ്രകടനം തന്നെ കാഴ്ച വെച്ചു.
ഇപ്പോഴിതാ, 20 വർഷത്തിന് ശേഷം ഉദയനാണ് താരം റീ റിലീസ് ചെയ്യുകയാണ്. ജൂലൈ 18 ന് സിനിമ തിയേറ്ററുകളിൽ എത്തും. മീന, മുകേഷ്, ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, സലിം കുമാർ എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ശ്രീനിവാസനായിരുന്നു സിനിമക്കായി കഥയും തിരക്കഥയും ഒരുക്കിയത്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടുകളും ഇന്നും ജനപ്രിയമാണ്.
4K ഡോൾബി അറ്റ്മോസിന്റെ സഹായത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ മേന്മയോടെ ആകും ഉദയനാണ് താരം റീ റിലീസിനെത്തുക. മോഹൻലാലിന്റെ സിനിമകളായ സ്ഫടികവും മണിച്ചിത്രത്താഴും ദേവദൂതനും നേരത്തെ റീ റിലീസ് ചെയ്യുകയും തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു. ഛോട്ടാ മുംബൈ ആയിരുന്നു മോഹൻലാൽ ഒടുവിൽ റീ റിലീസ് ചെയ്ത ചിത്രം. സിനിമ 3 കോടിക്കടുത്ത് തിയേറ്ററിൽ നിന്നും നേടിയിരുന്നു.