'എലോണ്‍' തിയേറ്ററുകളില്‍ എത്തുമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (09:03 IST)
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് 'എലോണ്‍'. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും സിനിമ റിലീസിന് തയ്യാറാക്കുകയാണെന്നും സംവിധായകന്‍. പ്രദര്‍ശന തീയതിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.

ചിത്രം തിയേറ്ററുകളില്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.

ഒ.ടി.ടി വഴി റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍ ഷാജി കൈലാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.'എലോണ്‍ കൊവിഡ് സമയത്ത്, ഒരു ഫ്‌ലാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല. വന്നാല്‍ നിങ്ങള്‍ ലാഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്.'-ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.

2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രം എലോണ്‍ ആണ് മുപ്പതാമത്തെ സിനിമ.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :