കുട്ടി ട്രൗസറില്‍ സ്‌റ്റൈലിഷായി ലാലേട്ടന്‍; താരത്തിന്റെ ഓഫ്‌സ്‌ക്രീന്‍ ഡ്രൈവിങ് വീഡിയോ വൈറല്‍, ഓടിക്കുന്നത് മിനി കൂപ്പര്‍ !

രേണുക വേണു| Last Modified ശനി, 2 ഏപ്രില്‍ 2022 (12:51 IST)

റിയല്‍ ലൈഫില്‍ മോഹന്‍ലാല്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ ആരാധകര്‍ പോലും അധികം കണ്ടുകാണില്ല. പൊതുവെ ഡ്രൈവറെ വച്ചാണ് മോഹന്‍ലാല്‍ കൂടുതലും യാത്ര ചെയ്യുക. ലാലേട്ടന് വാഹനങ്ങള്‍ നിരവധിയുണ്ടെങ്കിലും അവയെല്ലാം വിശ്വസ്തരായ ഡ്രൈവര്‍മാരാണ് ഓടിക്കുക. എന്നാല്‍ ഇത്തവണ സ്റ്റൈലന്‍ ലുക്കില്‍ വാഹനം ഡ്രൈവ് ചെയ്തുവരുന്ന ലാലേട്ടന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


മിനി കൂപ്പര്‍ ഡ്രൈവ് ചെയ്തുവരുന്ന ലാലേട്ടനെ വീഡിയോയില്‍ കാണാം. സുഹൃത്തും ബിസിനസുകാരനുമായ സമീര്‍ ഹംസയുടെ മിനി കൂപ്പര്‍ ജോണ്‍ കൂപ്പര്‍ വര്‍ക്സാണ് താരം ഡ്രൈവ് ചെയ്യുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ലോക്കേഷനിലേക്കാണ് വാഹനമോടിച്ചെത്തിയത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :