50 കോടി ക്ലബ്ബിലെത്തിയ 6 ചിത്രങ്ങള്‍, മോഹന്‍ലാലിന്റെ പിന്നില്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള മറ്റ് നടന്മാര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഡിസം‌ബര്‍ 2023 (12:52 IST)
നടന വിസ്മയം മോഹന്‍ലാലിന്റെ നേര് കഴിഞ്ഞ ദിവസമാണ് 50 കോടി ക്ലബ്ബിലെത്തിയ വിവരം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചത്. കേരളത്തിലും വിദേശ മാര്‍ക്കറ്റുകളിലും ഒരുപോലെ മികച്ച പ്രതികരണങ്ങളുടെ മുന്നേറുകയാണ് ചിത്രം. കേരളത്തില്‍ 200 സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടങ്ങിയ സിനിമയ്ക്ക് 350 സ്‌ക്രീനുകളായി ഇപ്പോള്‍. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നേര് കാണാന്‍ ആളുകള്‍ കൂടുതല്‍ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയും സ്‌ക്രീന്‍ കൗണ്ട് കൂട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

50 കോടി ക്ലബ്ബിലെത്തുന്ന മോഹന്‍ലാലിന്റെ ആറാമത്തെ സിനിമയാണ് നേര്. ദൃശ്യം,ഒപ്പം, പുലി മുരുകന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇതിനുമുമ്പ് 50 കോടി തൊട്ടത്.

മലയാളം സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തിയത് മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെയാണ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം 66 കോടിയാണ് അന്ന് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം 52 കോടിയാണ് നേടിയത്. 144 കോടി നേടിയ പുലിമുരുകന്‍ പിന്നീട് എത്തി. 2018 പുറത്തിറങ്ങിയ ഒടിയന്‍ ആകട്ടെ 53 കോടിയും നേടി. തൊട്ടടുത്ത വര്‍ഷം ലൂസിഫര്‍ 128 കോടി നേടി.


50 കോടി ക്ലബ്ബില്‍ രണ്ട് ചിത്രങ്ങളുമായി മമ്മൂട്ടി, നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവരും ഓരോ ചിത്രങ്ങളുമായി ദിലീപ്, ടോവിനോ തോമസ്, പ്രണവ് മോഹന്‍ലാല്‍, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരും പുറകിലുണ്ട്.

50 കോടി ക്ലബ്ബിലെത്തിയ മലയാള സിനിമകള്‍ ഇവയൊക്കെയാണ്,2018 , ഭീഷ്മ പര്‍വ്വം ആര്‍ഡിഎക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, കുറുപ്പ്, പ്രേമം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, എന്ന് നിന്റെ മൊയ്ദീന്‍, ഞാന്‍ പ്രകാശന്‍, മാളികപ്പുറം, ടു കണ്‍ഡ്രീസ്, ഹൃദയം, ജനഗണമന.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :