കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (09:19 IST)
സെക്കന്‍ഡ് ഷോയ്ക്ക് തീരുമാനം ആയതോടെ കൂടുതല്‍ സിനിമകള്‍ തിയേറ്ററുകളിലേക്ക്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന മോഹന്‍കുമാര്‍ ഫാന്‍സും റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 19 മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. മഞ്ജു വാര്യരാണ് ഇക്കാര്യം അറിയിച്ചത്.
ജിസ് ജോയ് ചിത്രത്തിന്റെ എല്ലാ ചേരുവകളും ഈ സിനിമയിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒരു സിനിമാ താരമായാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. ബോബി -സഞ്ജയ് ജിസ് ജോയിയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ശ്രീനിവാസന്‍, സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, ബേസില്‍ ജോസഫ്, രമേശ് പിഷാരടി, കൃഷ്ണകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മോഹന്‍കുമാര്‍ ഫാന്‍സില്‍ ഏഴു ഗാനങ്ങളുണ്ട്. പ്രിന്‍സ് ജോര്‍ജ്ജാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.