കെ ആര്‍ അനൂപ്|
Last Modified വെള്ളി, 5 മാര്‍ച്ച് 2021 (15:14 IST)
കുഞ്ചാക്കോ ബോബന്‍-നയന്‍താര ടീമിന്റെ 'നിഴല്‍' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയ നയന്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ഡിസംബര്‍ ആദ്യ വാരത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും സിനിമ ഇപ്പോഴും പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. അതിനാല്‍ തന്നെ 'നിഴല്‍' ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കുഞ്ചാക്കോ ബോബനാണ് നയന്‍താരയുടെ പേര് ഈ ചിത്രത്തിനായി നിര്‍ദ്ദേശിച്ചത്. ഇക്കാര്യം സംവിധായകന്‍ അപ്പു എന്‍ ഭട്ടതിരി വെളിപ്പെടുത്തിയിരുന്നു. ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പാണ് താന്‍ ചാക്കോച്ചനോട് ഈ സിനിമയുടെ കഥ പറഞ്ഞതെന്നും അദ്ദേഹത്തിന് ആശയം വളരെ ഇഷ്ടമായെന്നും സംവിധായകന്‍ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബിയുടെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്.
നിഴല്‍ ഒരു മിസ്റ്ററി ത്രില്ലറായാണ്.എസ് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.