1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mission Raniganj Akshay Kumar news

തുടര്‍പരാജയങ്ങള്‍, കരകയറാന്‍ ആവാതെ അക്ഷയ് കുമാര്‍,മിഷന്‍ റാണിഗഞ്ജും വീണു

Akshay Kumar
തുടര്‍ തോല്‍വികള്‍ നിന്ന് കരകയറാന്‍ ആവാതെ നടന്‍ അക്ഷയ് കുമാര്‍. വന്‍ മുതല്‍മുടക്കി എടുക്കുന്ന നടന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തുടരെ പരാജയം നേരിടേണ്ടിവരുന്ന കാഴ്ചകളാണ് കാണുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ മിഷന്‍ റാണിഗഞ്ജും ആളുകളെ ആകര്‍ഷിച്ചില്ല. ഇതും പരാജയത്തിലേക്ക് ആണെന്നാണ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്.
55 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം പ്രദര്‍ശനത്തിലെത്തി ഒരാഴ്ച പിന്നിടുമ്പോള്‍ വെറും 17 കോടി മാത്രമാണ് നേടിയത്.
ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ ആറിനാണ് റിലീസ് ചെയ്തത്. റിലീസ് ദിവസം 2.80 കോടി മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ആദ്യത്തെ ഞായറാഴ്ച അഞ്ചു കോടി നേടി. ഒരാഴ്ച പിന്നിടുമ്പോള്‍ പല തീയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നില്ല ഇപ്പോള്‍. വലിയ റിലീസ്സുകള്‍ ഇല്ലാത്ത സമയമായിട്ട് പോലും അക്ഷയ് കുമാര്‍ ചിത്രത്തിന് പിടിച്ചുനില്‍ക്കാന്‍ ആയില്ല.
 
സിനിമ താനും കണ്ടിരുന്നു ഇതൊരു വാണിജ്യ ചിത്രമല്ലെന്ന് സ്വീകരിക്കപ്പെടേണ്ട രീതിയില്‍ അതിനെ സ്വീകാര്യത ലഭിച്ചില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഞാന്‍ അഭിനയിച്ച ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ച ഒന്നാണ് ഇത്. സത്യസന്ധമാര്‍ന്ന സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
 
 
 
 
 
അടുത്ത ലേഖനം
ജയിലറിനെ പിന്നിലാക്കി 'ലിയോ', പുതിയ നേട്ടങ്ങള്‍ നേടി വിജയ് ചിത്രം