'മിന്നല്‍ മുരളി' രണ്ടാം ഭാഗത്തിലും വില്ലനായി ഷിബു ? പ്രതീക്ഷകള്‍ പങ്കുവെച്ച് ഗുരു സോമസുന്ദരം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (11:49 IST)

മിന്നല്‍ മുരളിക്ക് ലഭിച്ച മികച്ച പ്രതികരണം അണിയറപ്രവര്‍ത്തകരെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിപ്പിക്കുകയാണ്. അതിനുള്ള സൂചനകള്‍ ബേസിലും ടോവിനോയും കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയിരുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരം രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്ന ചോദ്യം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.

അതേ പ്രതീക്ഷ തന്നെയാണ് ഗുരു സോമസുന്ദരത്തിനും. രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതിനെക്കുറിച്ച് അറിയില്ലെങ്കിലും തന്റെ കഥാപാത്രത്തിന്റെ റോള്‍ എന്തായിരിക്കും എന്നൊക്കെ ആലോചിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അത് സംബന്ധിച്ച് കുറേ ആഗ്രഹങ്ങളുണ്ട്. പക്ഷേ അതെല്ലാം തീരുമാനിക്കേണ്ടത് ബേസില്‍ ജോസഫ് ആണെന്നും ഗുരു സോമസുന്ദരം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :